ബാംഗ്ളൂർ വാരിയർ സമാജത്തിൻ്റെ ഈ വർഷത്തെ വനിതാദിനാഘോഷം ഇന്ദിരാനഗറിലുള്ള ഇ സി എയിൽവച്ച് വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ബാംഗ്ളൂർ വാരിയർ സമാജത്തിൻ്റെ വനിതാവിഭാഗം നേതൃത്വം നൽകിയ ചടങ്ങിൽ ഡോ.ഗായത്രി വാസുദേവൻ മുഖ്യാതിഥി ആയിരുന്നു.
നൂറിൽപരം സമാജാംഗങ്ങൾ പങ്കെടുത്ത ആഘോഷപരിപാടിയിൽ, സമാജം അദ്ധ്യക്ഷൻ എം.വി. വിജയനും, കാര്യദർശി പി.ടി.ഗോപകുമാറും ചേർന്ന് മുഖ്യാതിഥിയെ സദസ്സിനു പരിചയപ്പെടുത്തിയതിനുശേഷം പൊന്നാടയിട്ട് ആദരിച്ചു. തുടർന്ന് ഭദ്രദീപം തെളിയിച്ച് വനിതാദിനാഘോഷത്തിനു തുടക്കം കുറിച്ചു. സമാജത്തിൻ്റെ അദ്ധ്യക്ഷനും കാര്യദർശിയും സദസ്സിനെ സംബോധന ചെയ്തു വനിതാദിനത്തിൻ്റെ പ്രാധാന്യത്തെപറ്റി സംസാരിച്ചു. ശേഷം മുഖ്യാതിഥിയും സദസ്സിനെ സംബോധന ചെയ്തു തൻ്റെ ജീവിതാനുഭവങ്ങൾ പങ്കുവച്ചു.
സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മൂന്ന് വനിതാരത്നങ്ങളെ ചടങ്ങിൽ പാരിതോഷികം നൽകി ആദരിച്ചു. ഉഷ അച്യുത്, രമാ പ്രസന്നാ പിഷാരടി, ഉമാ വാരിയർ എന്നിവരെയാണ് ഈ വർഷത്തെ വനിതാദിനത്തിൽ ആദരിച്ചത്. മൂന്നുപേരും അവരുടെ അനുഭവങ്ങൾ സദസ്സിൽ പങ്കുവച്ചു.
ജോയിൻറ് സെക്രട്ടറി നന്ദകുമാർ, ട്രഷറർ കെ വി രാജേന്ദ്രൻ, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ വി സുധാകരൻ, ജയൻ, ബൈജു വാരിയർ, കൃഷ്ണകുമാർ, കണ്ണൻ, മാനേജർ രാഖി വാരിയർ എന്നിവർ നേതൃത്വം നൽകി.
സമാജാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാവിരുന്നുകൾ വനിതാദിനാഘോഷത്തിനു മാറ്റുകുട്ടി. നന്ദി പ്രസംഗത്തിനു ശേഷം ദേശീയഗാനം ആലപിക്കുകയും അത്താഴവിരുന്നിനുശേഷം ചടങ്ങ് അവസാനിക്കുകയും ചെയ്‌തു.