ആസന്നമായ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി കർണാടകയിലുള്ള ജനാധിപത്യ വിശ്വാസികളെ ഒന്നിപ്പിച്ചുകൊണ്ട് യുഡിഎഫ് കർണാടകയുടെ ഇലക്ഷൻ കൺവെൻഷൻ നടത്തുന്നു.
യുഡിഎഫ് ചെയർമാൻ അഡ്വ സത്യൻ പുത്തൂരിൻ്റെ അധ്യക്ഷതയിൽ മടിവാള സേവറി ഹോട്ടലിൽ ഇന്ന് വൈകുന്നേരം 6.00 മണിക്ക് ചേരുന്ന കൺവെൻഷൻ പാനസംഗീത ഗായകൻ ഞരളത്ത് ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ കോൺഗ്രസ് വക്താവ് നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തും. എൻ എ ഹാരിസ് എം എൽ എ മുഖ്യതിഥി ആകും.