ക​ഞ്ചാ​വു​മാ​യി ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ലാ​യി. എ​റ​ണാ​കു​ളം അ​യ്യ​മ്പു​ഴ​യി​ൽ നിന്നാണ് ഇവർ പിടിയിലായത്. വെ​സ്റ്റ് ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ ഇ​നാ​മു​ൽ ഹ​ഖ് (36), സെ​ന്‍റു സ​ർ​ക്കാ​ർ (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​ഡീ​ഷ​യി​ൽ നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം എ​റ​ണാ​കു​ള​ത്തെ​ത്തി അ​വി​ടെ നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ വ​രു​ന്ന വ​ഴി അ​യ്യ​മ്പു​ഴ ഒ​ലി​വ് മൗ​ണ്ട് ഭാ​ഗ​ത്ത് നി​ന്നാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 27 കി​ലോ​യോ​ളം ക​ഞ്ചാ​വ് ആ​ണ് പ്ര​തി​ക​ളി​ൽ നി​ന്ന് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഒ​ഡീ​ഷ​യി​ൽ നി​ന്ന് കി​ലോ​യ്ക്ക് 3000 രൂ​പ നി​ര​ക്കി​ൽ വാ​ങ്ങു​ന്ന ക​ഞ്ചാ​വ് 25,000 രൂ​പ നി​ര​ക്കി​ൽ സം​സ്ഥാ​ന​ത്ത് വി​ൽ​പ​ന ന​ട​ത്തി മ​ട​ങ്ങി പോ​കു​ന്ന​താ​യി​രു​ന്നു പ്ര​തി​ക​ളു​ടെ രീ​തി. ഇ​ന്ത്യ- ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി പ്ര​ദേ​ശ​ത്താ​ണ് ഇ​വ​ർ താ​മ​സി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related Posts