മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ അ​ധ്യ​ക്ഷ​നു​മാ​യ എം.​കെ.​ സ്റ്റാ​ലി​ൻ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ള​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് സ്റ്റാ​ലി​ൻ ജ​ന​വി​ധി​ തേ​ടു​ന്ന​ത്. റോ​ഡ് ഷോ​യാ​യി​ട്ടാ​ണ് പ​ത്രി​കാ സ​മ​ർ​പ്പ​ണ​ത്തി​ന് സ്റ്റാ​ലി​ൻ ​എത്തി​യ​ത്. മ​ത്സ​രം ത​മി​ഴ്നാ​ടും ഡ​ൽ​ഹി​യും ത​മ്മി​ൽ ആ​ണെ​ന്നും ആ​രൊ​ക്കെ എ​തി​രാ​ളി​ക​ളാ​യി വ​ന്നാ​ലും ഡി​എം​കെ ജ​യി​ക്കു​മെ​ന്നും സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

സ്റ്റാ​ലി​നു പു​റ​മെ ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​ന്‍ വി​ജ​യ്‌​യും പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. 2 മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്ന വി​ജ​യ് പെ​ര​മ്പൂ​രി​ലാ​ണ് ഇ​ന്ന് പ​ത്രി​ക ന​ൽ​കി​യ​ത്. വി​ല്ലി​വാ​ക്കം, കൊ​ള​ത്തൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ത്രി​കാ സ​മ​ര്‍​പ്പ​ണ​ത്തി​ലും വി​ജ​യ് പ​ങ്കെ​ടു​ത്തു. ഏ​പ്രി​ല്‍ 6 വ​രെ​യാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അവാസന തീയതി.

Related Posts