കേരളസമാജം ബാംഗ്ലൂർ  നോർത്ത് വെസ്റ്റ് സംഘടിപ്പിച്ച ‘ഗാനതരംഗിണി’ സമാജം ഹാളിൽ അരങ്ങേറി. ഗാനതരംഗിണിയുടെ ഉദ്‌ഘാടനം സമാജം പ്രസിഡണ്ട് ആർ.മുരളീധർ നിർവ്വഹിച്ചു. പഴയതും പുതിയതുമായ സിനിമാഗാനങ്ങൾ, നാടക ഗാനങ്ങൾ, നാടൻ പാട്ടുകൾ എന്നിവ ഉൾപ്പെടുത്തിയ സംഗീതപരിപാടിയിൽ ബാംഗളൂരിലെ ഗായകർ ഗാനങ്ങൾ അവതരിപ്പിച്ചു.

കൃഷ്ണപ്രസാദ്, മിനി സുരേഷ്, ശ്രീമണി, സുജാത, ഷൈജു ചെറുവത്തൂർ, ശ്രദ്ധ ദീപക്, വേണുഗോപാൽ. പി. എം, ധന്വനി മാളവിക, വി. കെ,.വിജയൻ, ആർദ്ര പ്രവീൺ, ദീപക്, പ്രജേഷ്, ശശീന്ദ്ര വർമ്മ പി. കെ, കവിരാജ്, ഷാജി അക്കിത്തലം, വൈഗ സുനിൽ, ആര്യൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
പ്രശസ്‌ത സംഗീത അധ്യാപകനും സംഗീത സംവിധായകനുമായ വിജയകുമാറിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

കൾച്ചറൽ കമ്മിറ്റി ചെയർമാൻ വി.കെ.വിജയൻ, കൺവീനർ കവിരാജ്, സമാജം വൈസ് പ്രസിഡണ്ട് മാത്തുക്കുട്ടി ചെറിയാൻ, സമാജം സെക്രട്ടറി അജിത് കുമാർ നായർ, ജോ.സെക്രട്ടറി സി പി മുരളി, ട്രഷറർ ബിജു ജേക്കബ്, ജോയിൻറ് ട്രഷറർ വിശ്വനാഥൻ പിള്ള എന്നിവർ നേതൃത്വം നൽകി.

Related Posts