സഞ്ജു സാംസണ് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ അരങ്ങേറ്റം. ചെന്നൈ സീസണിലെ ആദ്യ മത്സരത്തില്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ഗുവാഹത്തിയില്‍ വൈകീട്ട് 7.30 നാണ് കളി തുടങ്ങുക. സി എസ് കെയുടെ മഞ്ഞ ജഴ്‌സിയില്‍ സഞ്ജുവിൻ്റെ അരങ്ങേറ്റം മലയാളിതാരത്തെ റോയല്‍ ആക്കിയ രാജസ്ഥാനെതിരെ എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

ജഡേജയും സഞ്ജുവും കൂടുമാറി നേര്‍ക്കുനേര്‍ പോരിനിറങ്ങുമ്പോൾ ആരാധകര്‍ക്ക് ആകാംക്ഷയേറെയാണ്. സി എസ് കെ ആദ്യ മത്സരത്തിനിറങ്ങുക എം എസ് ധോണിയും ഡെവാള്‍ഡ് ബ്രേവിസും സ്‌പെന്‍സര്‍ ജോണ്‍സനും ഇല്ലാതെ. റണ്‍സ് പ്രതീക്ഷ സഞ്ജു, ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ്, ശിവം ദുബേ, ആയുഷ് മാത്രേ എന്നിവരുടെ ബാറ്റുകളില്‍. ബ്രേവിസിന് പകരം സര്‍ഫറാസ് ഖാന്‍ ടീമിലെത്താന്‍ സാധ്യതയുണ്ട്.

Related Posts