മലപ്പുറം മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ ആണ് പിടിയിലായത്. ഇയാളെ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. കാപ്പാ കേസ് പ്രതിയായ മുഹമ്മദ് റോഷൻ ബംഗളൂരുവിലും മറ്റുമായി ഒളിവിൽ കഴിയുകയായിരുന്നു.

പാണക്കാട് സാദിഖലി തങ്ങളുടെ വ്യാജ ദൃശ്യങ്ങൾ കാണിച്ച് 15 കോടി രൂപ ആവശ്യപ്പെട്ടെന്നും ഇത് നൽകാതിരുന്നതോടെയാണ് ഫേസ്ബുക്ക്പോസ്റ്റ് ഇട്ടതെന്നും പോലീസ് പറയുന്നു. ജനുവരി 31 നാണ് കേസിനാസ്പദമായ സംഭവം. ആരോപണം ഉന്നയിക്കപ്പെട്ടതിനു പിന്നാലെ സാദിഖലി തങ്ങൾ പോലീസിൽ പരാതി നൽകിയിരുന്നു.

Related Posts