ബെളഗാവിയിലെ മുൻ സ്വതന്ത്ര എംഎൽഎ ബാബുറാവു ബോലഷെട്ടിയുടെ മകൻ രാജു ബോലഷെട്ടിയെ (53) കൊലപ്പെടുത്തിയ കേസിൽ 4 പേർ അറസ്റ്റിലായി. മുനീറ ഷെരീഫ് (32), സുഹൃത്ത് മൃത്യുഞ്ജയ് ദേവപ്പ കമ്പാർ (26), ബസവരാജ് രാമപ്പ (30), മുനീറയുടെ പ്രായപൂർത്തിയാകാത്ത മകൻ എന്നിവരാണ് അറസ്‌റ്റിലായത്. രാജു ബോലഷെട്ടിക്ക് മുനീറയുമായുള്ള ബന്ധമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം യുവതിയും മൃത്യുഞ്ജയയും ചേർന്നുരാജുവിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു.
രാജുവിനെ ധാർവാഡ് രാമപുര വനമേഖലയിലെ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണു സംഭവം.

Related Posts