കാർ ഓട്ടോയിലിടിച്ച് ഒരു കുടുംബത്തിലെ 5 പേർ മരിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോറിൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കവേ കാർ ഓട്ടോയിലിടിക്കുകയായിരുന്നു. ഇന്ദ്രജീത് ശാക്യ (55), ഭാര്യ ലീല (52), ശുഭം കശ്യപ് (30), ഭാര്യ ഷാഗുൺ (25) ഇവരുടെ ബന്ധുവായ പിങ്കി കശ്പ് (60) എന്നിവരാണ് മരിച്ചത്.
രണ്ട് കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരിkക്കുപറ്റി സംഭവത്തിൽ കാർ ഡ്രൈവർ അമൻ ശർമയെ (26) പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് തൊട്ടുമുൻപ് കാർ മറ്റൊരു വാഹനത്തെ ഇടിച്ചതിനാൽ പോലീസ് ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. അമിതവേഗത്തിലെത്തിയ കാർ ഓട്ടോയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നു.
അപകടത്തിൽപ്പെട്ടവരെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചു. 4 പേർക്ക് ആശുപത്രിയിലെത്തുന്നതിനു മുമ്പുതന്നെ ജീവൻ നഷ്ടപ്പെടുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് ഒരാൾ മരിച്ചത്. പ്രിയാൻഷ്, ആരവ്, പ്രീതി, ഓട്ടോ ഡ്രൈവർ രാജേഷ് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്.