യു പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. കായംകുളം മണ്ഡലത്തിലെ സ്ഥാനാർഥി യു പ്രതിഭക്കെതിരെ വ്യക്തിഹത്യയും സ്ത്രീവിരുദ്ധ പരാമർശവും നടത്തിയ സംഭവത്തിൽ മാതൃകാപെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കേസെടുക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ പൊലീസിന് നിർദേശം നൽകുകയായിരുന്നു.
ഇത് സംബന്ധിച്ച് വന്ന മാധ്യമ വാർത്തകളും സാമൂഹികമാധ്യമ പോസ്റ്റുകളും മീഡിയ സർട്ടിഫിക്കേഷൻ ആൻ്റ് മോണിട്ടറിങ് കമ്മിറ്റി പരിശോധിക്കുകയും തുടർന്ന് മാതൃകാപ്പെരുമാറ്റച്ചട്ടം സംബന്ധിച്ച ജില്ലാതല കമ്മറ്റിക്ക് കൈമാറുകയും സ്ക്രീനിങ് കമ്മിറ്റി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് തീരുമാനം എടുക്കുകയുമായിരുന്നു.