എൽപിജി സിലിണ്ടർ ക്ഷാമം രൂക്ഷമായതോടെ പൈപ്പ് വഴിയുള്ള പ്രകൃതിവാതകം (പിഎൻജി) കൂടുതൽ വീടുകളിൽ എത്തിക്കാൻ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയിൽ) പദ്ധതിയിടുന്നു.
ജിബിഎ നിയന്ത്രണത്തിലുള്ള കോർപറേഷനുകൾ താൽപര്യം അറിയിച്ചതോടെയാണു 25000 വീടുകളിലേക്ക് കൂടി പൈപ്പ് വഴി പാചക വാതകം എത്തിക്കുന്നത്.

നിലവിൽ വൈറ്റ്ഫീൽഡ്, എച്ച്എസ്ആർ ലേഔട്ട് എന്നിവിടങ്ങളിലാണ് ഗെയിൽ പിഎൻജി വിതരണം. അതിനിടെ, പ്രതിദിനം 16,000 വാണിജ്യ എൽപിജി സിലിണ്ടറുകൾ മുൻഗണന ക്രമത്തിൽ തടസ്സമില്ലാതെ വിതരണം ചെയ്യുന്നുണ്ടെന്നും ബസ് ടെർമിൽ – റെയിൽവേ കന്റ്റീനുകളിലേക്കു വിതരണം നടക്കുന്നുണ്ടെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി കെ.എച്ച്.മുനിയപ്പ നിയമനിർമാണ കൗൺസിലിൽ മറുപടി നൽകി.

Related Posts