സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു. യുദ്ധ പശ്ചാത്തലത്തിൽ ഏറെ നാളായി ഇടിഞ്ഞുകൊണ്ടിരിക്കുന്ന സ്വർണവില ഇന്ന് രണ്ടുതവണയായി 7,560 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ പവന് 99,480 രൂപയായി. ഗ്രാമിന് 945 രൂപ കുറഞ്ഞ് 12,435 രൂപയായി.

രാവിലെ പവന് ഒറ്റയടിക്ക് 4,360 രൂപയും ഗ്രാമിന് 545 രൂപയുമാണ് കുറഞ്ഞത്. ശനിയാഴ്ച ഗ്രാമിന് 275 രൂപയും പവന് 2200 രൂപയും കുറഞ്ഞിരുന്നു. യഥാക്രമം 13,380 രൂപയും 1,07,040 രൂപയുമായിരുന്നു വില. വ്യാഴാഴ്ച‌ സ്വർണവിലയിൽ മൂന്നു തവണ മാറ്റമുണ്ടായി. രാവിലെയും ഉച്ചക്കും വൈകീട്ടുമായി പവന് 5,240 രൂപയാണ് കുറഞ്ഞത്.

Related Posts