ബാംഗ്ലൂർ കേരള സമാജം വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു. വനിതാ വിഭാഗം ചെയർപേഴ്സനായി സുധ വിനേഷ്, കൺവീനറായി രമ്യ ഹരികുമാർ എന്നിവരെ തെരഞ്ഞെടുത്തു.

കേരള സമാജം പ്രസിഡണ്ട് ഹനീഫ്.എം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി..സുധീഷ്, ജനറൽ സെക്രട്ടറി റജി കുമാർ, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ.ഒ.കെ, ട്രഷറർ ജോർജ് തോമസ്, അസിസ്റ്റന്റ് സെക്രട്ടറി മുരളിധരൻ, വിനു.ജി തുടങ്ങിയവർ സംബന്ധിച്ചു.

വനിതാ വിഭാഗം വൈസ് ചെയർപേർസൺമാർ ദിവ്യ മുരളി, അജിത സതീഷ്, പ്രോഗ്രാം കൺവീനർമാർ സുധ സുധീർ, സുജ ഗോപകുമാർ, ജോയിന്റ് കൺവീനർമാർ അംബിക സുരേഷ്, പ്രിയദർശിനി ഫിനാൻസ് കൺവീനർ ഷൈമ രമേഷ് എന്നിവരാണ് മറ്റ് ഭാരവാഹികൾ. 30 അംഗ നിർവാഹക സമിതിയെയും തെരഞ്ഞെടുത്തു.

Related Posts