വടുതലയില്‍ മരിച്ചനിലയിൽ കണ്ടെത്തിയത് തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശികള്‍. ശ്രീകുമാരി, ശ്രീകുമാരിയുടെ മകൾ അശ്വതി എസ്. നായര്‍, അശ്വതിയുടെ 14, 10 വയസുള്ള രണ്ടു ആണ്‍കുട്ടികളും രണ്ടു വയസ് പ്രായമായ പെണ്‍കുട്ടിയുമാണ് മരിച്ചത്. ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സയ്ക്കായി എത്തിയ ഇവര്‍ രണ്ടു മാസമായി വടുതലയില്‍ വാടകയ്ക്കു താമസിച്ചുവരികയാണ്. മൃതദേഹങ്ങൾക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ട്. ഇവരുടെ ഭര്‍ത്താവ് ലിവര്‍ സിറോസിസ് ബാധിച്ചാണ് മരിച്ചത്. ഭര്‍ത്താവിന്റെ അടുത്തേക്കു ഞങ്ങളും പോകുന്നുവെന്നു പറഞ്ഞാണ് ആത്മഹത്യ കുറിപ്പ്.
വീട് അശ്വതിയുടെ പേരിലാണ് വാടകയ്ക്ക് എടുത്തത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം സ്ത്രീകള്‍ ആത്മഹത്യ ചെയ്തെന്നാണ് നിഗമനം. ഭര്‍ത്താവിന്റെ മരണത്തിനു ശേഷം യുവതി മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി പറയുന്നു. ഇവരെ മരിച്ചനിലയില്‍ കണ്ടത് അയല്‍വാസികളാണ്.