ശ്രീനാരായണ സമിതി വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിക്കുന്നു. മാർച്ച് 22 ഞായറാഴ്ച രാവിലെ 9.30 മണിക്ക് സമിതി ഗുരുമന്ദിരം ഓഡിറ്റോറിയത്തിൽവച്ചു നടക്കുന്ന സമ്മേളനത്തിൽ സമിതി പ്രസിഡണ്ട് എൻ രാജമോഹനൻ ഉദ്ഘാടനം ചെയ്യും. വനിതാ വിഭാഗം ചെയർപേഴ്സൺ വത്സല മോഹൻ അധ്യക്ഷത വഹിക്കും. സമിതി ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ സ്വാഗതം ആശംസിക്കും. രാജശ്രീ രാജമോഹനൻ വനിതാദിന സന്ദേശം നൽകും.
പ്രശസ്ത കൌൺസിലിംഗ് സൈക്കോളജിസ്റ്റും, കോർപ്പറേറ്റ് ട്രെയ്നറുമായ ഡോക്ടർ ശാലിനി ബാലൻ, മാതൃ സൗഹൃദം പ്രസിഡണ്ട് സുധ മനോഹരൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് റിട്ട. സയന്റിസ്റ് ജ്യോതിശ്രീ സത്യവാൻ എന്നിവർ പ്രഭാഷണം നടത്തും.
സമിതി ജോയിന്റ് ട്രഷറർ ദീപ അനിലിൻ്റെ നന്ദി പ്രകാശനത്തോടെ വനിതാ സമ്മേളനം സമാപിക്കും. തുടർന്ന് 11 മണിയോടുകൂടി കലാസാംസ്കാരിക പരിപാടികൾ ആരംഭിക്കും. ശേഷം സ്കൂൾ വിദ്യാർത്ഥികൾക്കായി സൗജന്യ നോട്ടുബുക്കും പഠനോപകരണങ്ങളും വിതരണവും വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ മാതൃപൂജയും ഉണ്ടായിരിക്കും.