പെരുമ്പാവൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റ് ജിബി പാത്തിക്കല്‍ മത്സരിക്കും. ട്വന്‍റി20 സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച നടി ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതിനാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചിരുന്നു. ഇതോടെയാണ് പുതിയൊരു സ്ഥാനാര്‍ഥിയെ ട്വന്‍റി20 കൊണ്ടുവരുന്നത്. വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് നോക്കാതെ ആയിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം.
ഏറ്റുമാനൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച നടി വീണ നായരുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല. അതിനാല്‍ പുതിയ സ്ഥാനാര്‍ഥിയെ ട്വന്‍റി20ക്ക് കണ്ടെത്തേണ്ടി വരും. തൃപ്പൂണിത്തുറയിലെ കരിങ്ങാച്ചിറയിൽ താമസിക്കുന്ന ലക്ഷ്മിപ്രിയക്ക് ഇവിടെ വോട്ടില്ല. തൃക്കാക്കരയില്‍ ഒരു ഫ്‌ളാറ്റ് ഉണ്ടെങ്കിലും അവിടെയും വോട്ടില്ല. പെരുമ്പാവൂരില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് തുറന്നിരുന്നു.
റോഡ് ഷോ ഉദ്ഘാടനം ചെയ്യാനായി കേന്ദ്രമന്ത്രി ഭൂപതിരാജു ശ്രീനിവാസ വര്‍മ സ്റ്റേജില്‍ എത്തിയപ്പോഴാണ് ലക്ഷ്മിപ്രിയയുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇല്ല എന്ന കാര്യം സംഘാടകര്‍ അറിയുന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന റോഡ് ഷോ റദ്ദാക്കി. കേന്ദ്രമന്ത്രിയടക്കം പദയാത്ര നടത്തി പരിപാടി അവസാനിപ്പിക്കുകയായിരുന്നു.