കണ്ണൂരിൽ സുധാകരൻ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. സംസ്ഥാന വ്യാപകമായി നേതാക്കളുടെയും പ്രവർത്തരുടെയും പിന്തുണ തനിക്കുണ്ടെന്നും സുധാകരൻ പറഞ്ഞിരുന്നു. തനിക്കൊപ്പം മത്സരിക്കാൻ തയ്യാറെടുത്ത് സംസ്ഥാന വ്യാപകമായി ഡിസിസി ഭാരവാഹികൾ വരെ രംഗത്തുണ്ടെന്നും സുധാകരൻ പറഞ്ഞിരുന്നു.
കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സുധാകരൻ കടുത്ത അതൃപ്തിയിലായിരുന്നു. മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ച സുധാകരൻ ഒരു അനുനയത്തിനും വഴങ്ങിയിരുന്നില്ല. എന്നാൽ എംപിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന കടുത്ത നിലപാടിലായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ.
കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റുണ്ടാകില്ലെന്ന് ഇതോടെ ഉറപ്പാവുകയായിരുന്നു. പിന്നാലെയാണ് സുധാകരൻ പാർട്ടി വിടുമെന്ന് ഉറപ്പായത്. ഈ സാഹചര്യത്തിലാണ് കോൺഗ്രസിന് സുധാകരന് മുന്നിൽ വഴങ്ങേണ്ടി വന്നത്.