ഇ​റാ​ന്‍റെ ഇ​ന്‍റ​ലി​ജ​ൻ​സ് മ​ന്ത്രി ഇ​സ്മാ​യി​ൽ ഖ​ത്തീ​ബി​നെ വ​ധി​ച്ച​താ​യി ഇ​സ്ര​യേ​ൽ സ്ഥി​രീ​ക​രി​ച്ചു. ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി ഇ​സ്ര​യേ​ൽ കാ​റ്റ്സാ​ണ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. മേ​ഖ​ല​യി​ൽ ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷം ഗു​രു​ത​ര​മാ​യ ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഈ ​നി​ർ​ണാ​യ​ക നീ​ക്കം.

ഇ​റാ​ന്‍റെ സു​പ്ര​ധാ​ന സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള അ​ലി ലാ​രി​ജാ​നി, ബ​സി​ജ് അ​ർ​ദ്ധ​സൈ​നി​ക വി​ഭാ​ഗം മേ​ധാ​വി ഗു​ലാം റെ​സ സു​ലൈ​മാ​നി എ​ന്നി​വ​രും കൊ​ല്ല​പ്പെ​ട്ട​താ​യി ‌‌‌ഇ​ന്ന​ലെ റി​പ്പോ​ർ‌‌​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. പ്ര​മു​ഖ നേ​താ​ക്ക​ളു​ടെ വ​ധ​ത്തി​ന് പി​ന്നാ​ലെ ഇ​സ്ര​യേ​ലി​ന് നേ​രെ ഇ​റാ​ൻ ക്ല​സ്റ്റ​ർ മി​സൈ​ലു​ക​ൾ പ്ര​യോ​ഗി​ച്ച​താ​യാ​ണ് വി​വ​രം. ‌

Related Posts