തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ കാറിനുള്ളിൽ നാല് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മരിച്ചവർ ആരെല്ലാമാണെന്നും ഏത് സ്വദേശികളാണെന്നും കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിജനമായ സ്ഥലത്ത് ഒരു കാർ കത്തിക്കരിഞ്ഞ നിലയിൽ കിടക്കുന്നത് കണ്ട നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധന നടത്തിയപ്പോഴാണ് കാറിനുള്ളിൽ തിരിച്ചറിയാൻ കഴിയാത്ത വിധം പൂർണമായും കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രഥമിക അന്വേഷണത്തിൽ ആത്മഹത്യയാണെന്ന് പോലീസ് സംശയിക്കുന്നു,