ഓൾ ഇന്ത്യ കെഎംസിസി ഹെബ്ബാൾ – യെലഹങ്ക ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഉദാത്ത മാതൃകയായി. തൻ്റെ മാതാവിൻ്റെ സ്മ‌രണയ്ക്കു നിഷാന്ത് മയൂരി ആംബുലൻസ് സ്പോൺസർ ചെയ്തു.

ജനറൽ സെക്രട്ടറി എം. കെ.നൗഷാദ് സംഗമം ഉദ്ഘാടനം ചെയ്‌തു. ഏരിയാ പ്രസിഡണ്ട് റഷീദ് അധ്യക്ഷത വഹിച്ചു. എസ്ടിസിഎച്ച് സെക്രട്ടറി മുനീർ ഹെബ്ബാൾ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി അഫ്സൽ മുഹമ്മദ്, അഷ്ഫാഖ്, ഫൈസൽ, സി.ടി.മഹ്‌മൂദ്, അനീസ് മുഹമ്മദ്, നസീർ, സലീം, സിയാദ്, ഇബ്രാഹിം, അൻവർ, സന്തോഷ്, സഫീർ, മു സ്തഫ, അയ്യൂബ് ഹസനി എന്നിവർ പ്രസംഗിച്ചു.

Related Posts