സമന്വയ എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ്‌ ദാസറഹള്ളി ഭാഗ് പീനിയ സ്ഥാനീയ സമിതിയുടെ പുതിയ ഓഫീസിൻ്റെ ഉത്ഘാടനം സമന്വയയുടെ വിവിധ കേന്ദ്ര, ഭാഗ്, മാതൃ, ബാലഗോകുലം, സ്ഥാനീയ സമിതി ഭാരവാഹികൾ ചേർന്ന് ഭദ്രദീപം കൊളുത്തി നിർവഹിച്ചു.

പീനിയ സ്ഥാനീയ സമിതി പ്രവർത്തകരുടെ ശ്രമഫലമായി നിർമിച്ച കെട്ടിടത്തിൽ സ്ഥാനീയ സമിതിയുടെ പ്രവർത്തനങ്ങളും യദുകുലം ബാലഗോകുലത്തിൻ്റെ തുടർക്‌ളാസുകളും നടക്കും.

ബാലഗോകുലത്തിനു വേണ്ടി വരച്ച ഭഗവാൻ ശ്രീകൃഷ്ണൻ്റെ ചുവർ ചിത്രം ചടങ്ങിൽ അനാഛാദനം ചെയ്തു. ബാലഗോകുലം പഠന കാലാംശത്തിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.
സ്ഥല സൗകര്യം ചെയ്തവരെയും വിവിധ സ്പോൺസർമാരെയും ചടങ്ങിൽ അനുമോദിച്ചു. സ്ഥാനീയ സമിതിയിൽ പുതിയ മാതൃസമിതി രൂപീകരിക്കുകയും ചെയ്തു.

Related Posts