ആൾ ഇന്ത്യ കെഎംസിസി ബംഗളുരു ശിവാജിനഗർ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇമ്പീരിയൽ ഹോട്ടലിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. എഐകെഎംസിസി ബംഗളുരു ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് സംഗമം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് അമീർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മറ്റി സെക്രട്ടറിമാരായ റഹീം ചാവശ്ശേരി, അബ്ദുള്ള മാവള്ളി, മുസ്തഫ താനറി റോഡ് എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ അബ്ദുള്ള, ശിഹാബ്, നാസർ എംമ്പയർ, ജംഷി എന്നിവർ സംസാരിച്ചു. ഏരിയ ജനറൽ സെക്രട്ടറി അബ്ബാസ് സ്വാഗതവും റസാഖ് സി.വി.നന്ദിയും പറഞ്ഞു.

Related Posts