കേരളത്തിൽ എല്ലാവര്ക്കും ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ ഒരു വർഷമായി മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം നടത്തിയ വിവിധ തലങ്ങളിലുള്ള പരിശോധനകളുടേയും ചർച്ചകളുടേയും അടിസ്ഥാനത്തിലാണ് എല്ലാവർക്കും ആരോഗ്യ പരിരക്ഷ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയത്.
മെഡിസെപ്പ്, കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മറ്റ് ഇൻഷുറൻസ് പദ്ധതികൾ തുടങ്ങിയവയിൽ ഉൾപ്പെടാത്ത മിസിങ് മിഡിൽ വിഭാഗത്തിന് കൂടി ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് പദ്ധതി ആവിഷ്ക്കരിച്ചത്. ഇതിനായി സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ചുമതലപ്പെടുത്തി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്കുന്ന സംസ്ഥാനമാണ് കേരളം. 8425 കോടിയുടെ സൗജന്യ ചികിത്സയാണ് 5 വര്‍ഷം കൊണ്ട് നല്‍കിയിട്ടുള്ളത്. ഒരു ചികിത്സാ പദ്ധതിയിലും അംഗമല്ലാത്ത ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇത് ആശ്വാസമാകും.