ലഡാക്കിലെ വിദ്യാഭ്യാസ വിചക്ഷണനും പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുക് ജയിൽ മോചിതനാവുന്നു. സോനം വാങ്ചുക്കിനെതിരെ ചുമത്തിയിരുന്ന ദേശീയ സുരക്ഷാ നിയമം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിൻവലിച്ചു. ശനിയാഴ്ച പുറത്തിറക്കിയ പ്രസ്‌താവനയിലൂടെയാണ് വാങ്ചുക്കിനെ തടവിലിടാനായി പ്രയോഗിച്ച എൻഎസ്എ (National Security Act) വകുപ്പ് പിൻവലിക്കുന്നതായി സർക്കാർ അറിയിച്ചത്.

സോനം വാങ്ചുക്കിനെതിരെ എൻ എസ് എ ചുമത്തിയതിന് തെളിവായി പറഞ്ഞ കാര്യങ്ങൾ ഇതുവരെ കോടതിയിൽ എത്തിക്കാൻ കേന്ദ്ര ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല. നിലവിൽ രാജസ്ഥാനിലെ ജോധ്‌പൂർ സെൻട്രൽ ജയിലിലാണ് വാങ്‌ചുക് ഉള്ളത്.

Related Posts