അമേരിക്ക കൂടുതൽ സൈനികരെ പശ്ചിമേഷ്യയിലേക്ക് അയച്ചു. ജപ്പാനിലെ ഒകിനാവയിലുള്ള താവളത്തിൽ നിന്ന് 2500 സൈനികരുമായി യുദ്ധക്കപ്പൽ പുറപ്പെട്ടു. യുഎസ്എസ് ട്രിപ്പോളി എന്ന യുദ്ധക്കപ്പലിലാണ് യാത്ര പുറപ്പെട്ടത്. ഇറാൻ്റെ ഏതെങ്കിലും പ്രദേശം പിടിച്ചെടുക്കാനോ, പ്രതിസന്ധിയുണ്ടായാൽ ഉടനടി പ്രതികരിക്കാനോ ഈ സൈനികരെ വിന്യസിച്ചേക്കാം.
സൈനികര (മറീനുകൾ) കടലിലും കരയിലും പോരാടാൻ വൈദഗ്ധ്യമുള്ളവരാണെങ്കിലും ഇറാനെതിരെയുള്ള യുദ്ധത്തിൽ വിന്യസിക്കപ്പെടുന്ന ആദ്യത്തെ ‘കരസേനാ വിഭാഗം” എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. അമേരിക്ക സൈനിക ശേഷി വർദ്ധിപ്പിച്ചതോടെ യുദ്ധം നീണ്ടേക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
ഇമ്മലൻ എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിൽ ആക്രമണം നടത്തിയതിനു പിന്നാലെയാണ് അമേരിക്കയുടെ ഈ നീക്കം. അടുത്തതായി എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടേക്കാമെന്നും ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രത്തെയാണ് ലക്ഷ്യമിട്ടതെന്നും എന്നാൽ ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനിയൻ എണ്ണക്കയറ്റുമതി മേഖലയുടെ ഹ്യദയമാണ് ഈ ചെറു പവിഴപ്പുറ്റ് ദ്വീപ്.