നടൻ വിജയ്യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിൽ വിവാഹമോചനത്തിൻ്റെ വക്കിലെത്തി നിൽക്കുന്ന സന്ദർഭത്തിൽ മക്കൾ ആരുടെ പക്ഷം സ്വീകരിക്കും എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത നൽകി മൂത്തമകനായ ജെയ്സൺ. ജെയ്സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവരാണ് വിജയ്, സംഗീത ദമ്പതികളുടെ മക്കൾ. നീണ്ട 27 വർഷത്തെ വിവാഹജീവിതം അവസാനിപ്പിക്കാൻ നിൽക്കുകയാണ് സംഗീത.
വിവാഹബന്ധം നിലനിക്കെ തന്നെ നടൻ മറ്റൊരു നടിയുമായി ബന്ധം സ്ഥാപിച്ചതാണ്, കുടുംബം തകരാൻ കാരണം. വിവാഹമോചന ഹർജി വന്ന് അധികനാൾ കഴിയും മുൻപേ മകൻ ജെയ്സൺ പിതാവ് വിജയ്യെ ഇൻസ്റ്റഗ്രാമിൽ നിന്നും അൺഫോളോ ചെയ്തത് വലിയ വാർത്തയായിരുന്നു. വിജയ്യുടെ മകൻ സിനിമാ പാരമ്പര്യം സ്വീകരിച്ച് ചലച്ചിത്ര സംവിധായകനായി മാറിക്കഴിഞ്ഞു.
വിജയ്യുടെ മകൻ എന്ന പേരിലായിരുന്നു ഇത്രയും കാലം ജെയ്സൺ വാർത്തകളിൽ നിറഞ്ഞത്. നല്ലൊരു ബാൻഡ്മിൻ്റൺ കളിക്കാരിയാണ് മകൾ ദിവ്യ. രണ്ടുമക്കളും അവരുടെ അമ്മ വളർന്ന നാടായ ലണ്ടനിൽ നിന്നും ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കിയവർ. ജെയ്സൺ സഞ്ജയ്ക്ക് പ്രായം 25 വയസുണ്ട്. ഇപ്പോൾ തൻ്റെ പേരിടേണ്ട സ്ഥാനങ്ങളിൽ എല്ലാം തന്നെ ജെയ്സൺ സഞ്ജയ് ഉപയോഗിക്കുന്ന പേര് ജെയ്സൺ സഞ്ജയ് എസ് എന്നാണ്.
ഇതിൽ എസ് എന്നത് അമ്മ സംഗീതയുടെ പേരിൻ്റെ ആദ്യാക്ഷരമാണ്. പിതാവ് മറ്റു കാര്യങ്ങളിൽ വ്യാപൃതനായപ്പോൾ, മക്കളുടെ ജീവിതവും അവരുടെ പഠനവും ഭാവിയും മുഖ്യമായി കണ്ട വ്യക്തിയാണ് സംഗീത എന്ന് പരക്കെ സംസാരമുണ്ട്. കുട്ടികളുടെ പഠനകാലം കഴിയും വരെ കുടുംബപ്രശ്നം ഒരു വിഷയമാകരുത് എന്ന് കണ്ടാണ് സംഗീത വിവാഹമോചന കേസ് വർഷങ്ങളോളം വൈകിപ്പിച്ചത്.