ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം. വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ മദ്യപിച്ചെത്തിയാൾ വെടിയുതിർക്കുകയായിരുന്നു. അബ്ദുള്ള ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. ജമ്മു കാഷ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും കൂടെ ഉണ്ടായിരുന്നു. രണ്ടുപേരും സുരക്ഷിതരെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കമൽ സിംഗ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫാറൂഖ് അബ്ദുള്ളയുടെ പിന്നിലൂടെ എത്തിയ പ്രതി പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.

ഇത്രയധികം സുരക്ഷയുള്ള ഒരു മുൻ മുഖ്യമന്ത്രിയുടെ തൊട്ടടുത്തെത്താൻ അക്രമിക്ക് എങ്ങനെ സാധിച്ചു എന്നതിനെക്കുറിച്ച് ഗൗരവകരമായ അന്വേഷണം വേണമെന്നും മകനും മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു.

Related Posts