സുവർണ്ണ കർണാടക കേരളസമാജം ബാംഗ്ലൂർ ഈസ്റ്റ് ശാഖയിൽ വനിതാ ദിനാഘോഷം നടന്നു. ഈസ്റ്റ് ശാഖയുടെ വനിതാദിനാഘോഷ ചടങ്ങുകൾക്ക് എഴുത്തുകാരിയും വിവർത്തകയുമായ മായാ ബി നായർ ഉദ്ഘാടനം ചെയ്തു.

വർത്തമാന കാലഘട്ടത്തിൽ എല്ലാ മേഖലകളിലും സ്ത്രീ സാന്നിധ്യവും അവരുടെ ശക്തമായ ഇടപെടലുകളും നമ്മുടെ രാജ്യ പുരോഗതിയിൽ ഒഴിച്ചുകൂടാൻ ആകാത്ത വിധത്തിൽ വളർന്നു കഴിഞ്ഞെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മായ ബി നായർ പറഞ്ഞു. ഈസ്റ്റ് ശാഖ വനിതാ വിഭാഗം കൺവീനറായ മായാകൃഷ്ണകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഈസ്റ്റ് ശാഖയുടെ ചാരിറ്റി ക്ലിനിക് ആയ സുവർണ്ണ ക്ലിനിക് ഇൻ ചാർജ് ഡോക്ടർ രജനി സതീഷ്, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ജെ ബൈജു, റെൻസി മാത്യു, പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ അംഗങ്ങളുടെ വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.

Related Posts