ആൻ്റണി പെരുമ്പാവൂരിൻ്റെ നിർമ്മാണ കമ്പനി ആശിർവാദ് സിനിമാസ് നിർമ്മിച്ച മുഴുവൻ സിനിമകളുടേയും സമഗ്ര വിവരവും ടിക്കറ്റ് ബുക്കിംഗ് സംവിധാവുമെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തി പുതിയ വെബ് സൈറ്റ് ലോഞ്ച് ചെയ്തു. aashivardcinemas.com എന്ന സൈറ്റ് ലോഞ്ച് ചെയ്ത വിവരം ആൻ്റണി പെരുമ്പാവരാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്.
ആൻ്റണി പെരുമ്പാവൂരിൻ്റെ ഉടമസ്ഥതയിൽ 2000 ൽ ആണ് ആശിർവാദ് സിനിമാസ് എന്ന നിർമ്മാണ കമ്പനി സ്ഥാപിതമായത്. ആശിർവാദ് നിർമ്മിച്ച മോഹൻലാൽ സിനിമകളുടെ യുട്യൂബ് ലിങ്കുകൾ, തീയേറ്റർ വിവരങ്ങൾ, പ്രമോഷൻ വീഡിയോകൾ ബിഹൈൻഡ് ദ സീൻസ് വീഡിയോകൾ എന്നിവയെല്ലാം പുതിയ സൈറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.
ആശിർവാദ് 30 ൽ അധികം സിനിമകൾ മോഹൻലാലിനെ നായകനാക്കി ഇതുവരെ നിർമ്മിച്ചിട്ടുണ്ട്. നടൻ പൃഥിരാജ് സുകുമാരൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബിഗ്‌ബജറ്റ് ചിത്രം എമ്പുരാനാണ് ആശിർവാദ് സിനിമാസിൻ്റെ പുതിയ സിനിമ.