2026 ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് ഫൈ​​ന​​ലി​​ല്‍ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ ഇ​​ന്ത്യ ഇ​​ന്നു ന്യൂ​​സി​​ല​​ന്‍​ഡി​​നെ നേ​​രി​​ടും. രാത്രി ഏഴിന് അഹമ്മദാബാദിൽ ആണ് ഫൈ​​ന​​ൽ. 2023 ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ല്‍ ഓ​​സ്‌​​ട്രേ​​ലി​​യ​​യോ​​ട് ആ​​റു വി​​ക്ക​​റ്റി​​നു പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​ന്‍റെ വേ​​ദ​​ന ഇ​​ന്ത്യ​​ന്‍ ആ​​രാ​​ധ​​ക​​ര്‍​ക്ക് ഇ​​ന്നു​​മു​​ണ്ട്. 2023 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ലെ ക​​ണ്ണീ​​രി​​നു ​​ശേ​​ഷം ടീം ​​ഇ​​ന്ത്യ അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ല്‍ വീ​​ണ്ടു​​മൊ​​രു ഫൈ​​ന​​ല്‍ ക​​ളി​​ക്കാ​​നി​​റ​​ങ്ങു​​ന്നു. 2026 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ല്‍ ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ ഇ​​ന്ത്യ 17 റ​​ണ്‍​സി​​ന് നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സി​​നെ അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ല്‍​വ​​ച്ച് കീ​​ഴ​​ട​​ക്കി. എ​​ന്നാ​​ല്‍, സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യോ​​ട് 76 റ​​ണ്‍​സി​​ന്‍റെ തോ​​ല്‍​വി വ​​ഴ​​ങ്ങി. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ സെ​​മി​​യി​​ല്‍ കീ​​ഴ​​ട​​ക്കി​​യാ​​ണ് ന്യൂ​​സി​​ല​​ന്‍​ഡ് ഫൈ​​ന​​ലി​​ല്‍ എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.
മലയാളി താരം സഞ്ജു സാംസൻ്റെ മികച്ച ഫോമാണ് നായകൻ സൂര്യകുമാർ യാദവിൻ്റെയും സംഘത്തിൻ്റെയും ആത്മവിശ്വാസം. ലോകകപ്പിന് മുമ്പ് ഇന്ത്യൻ മണ്ണിൽ നടന്ന പരമ്പരയിൽ 4- 1ന് ഇന്ത്യ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ട്വന്റി- 20 ലോകകപ്പിൽ ഇതുവരെ ന്യൂസിലാൻഡിനെ തോൽപ്പിക്കാനായിട്ടില്ല.

2023 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ലും ഇ​​ത്ത​​വ​​ണ സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രേ​​യും ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട​​താ​​ണ് ഇ​​ന്ത്യ​​ന്‍ തോ​​ല്‍​വി​​ക്കു കാ​​ര​​ണ​​മാ​​യി ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് സ്വ​​ന്ത​​മാ​​ക്കു​​ന്ന ആ​​ദ്യ ആ​​തി​​ഥേ​​യ ടീം, ​​തു​​ട​​ര്‍​ച്ച​​യാ​​യി ര​​ണ്ട് ത​​വ​​ണ ചാ​​മ്പ്യ​​ന്മാ​​രാ​​കു​​ന്ന ആ​​ദ്യ ടീം ​​തു​​ട​​ങ്ങി​​യ റി​​ക്കാ​​ര്‍​ഡു​​ക​​ളാ​​ണ് സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് ന​​യി​​ക്കു​​ന്ന ടീം ​​ഇ​​ന്ത്യ​​യെ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്. മ​​റു​​വ​​ശ​​ത്ത് ക​​ന്നി​​ക്കി​​രീ​​ടം തേ​​ടി​​യാ​​ണ് മി​​ച്ച​​ല്‍ സാ​​ന്‍റ്‌​​ന​​ര്‍ ന​​യി​​ക്കു​​ന്ന ന്യൂ​​സി​​ല​​ന്‍​ഡ് ഇ​​റ​​ങ്ങു​​ക.

Related Posts