എൻ.എസ്.എസ് കർണാടക ചിക്കബാനവാര കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കുടുംബസംഗമവും അന്താരാഷ്ട്ര വനിതാ ദിനാഘോഷവും ഇന്ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. അബ്ബിഗരെയിലുള്ള പശ്ചിംകൗണ്ടി വെൽഫെയർ അസോസിയേഷൻ ഹാളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രോഗ്രാം.
കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, ആദരിക്കൽ ചടങ്ങ്, സമ്മാന വിതരണം, ഉച്ചഭക്ഷണം എന്നിവ ഉണ്ടായിരിക്കും.