പാലക്കാട് ഫോറം ബെംഗളൂരുവിൻ്റെ വനിതാ വിഭാഗം ഉഷസ്സിൻ്റെ നേതൃത്വത്തിൽ വനിതാദിനാഘോഷം സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10 മണിക്ക് ജാലഹള്ളി പൈപ്പ്ലൈൻ റോഡിലുള്ള കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ഹാളിൽ നടക്കുന്ന പരിപാടിയിൽ എഴുത്തുകാരി ഡോ.സുഷമ ശങ്കർ മുഖ്യാതിഥിയാവും. ചടങ്ങിൽ ഡോ.ബൃന്ദ വി(Scientist), ഇന്ദു സുരേഷ് (Artist), ഡോ.ദീപ വി എച്ച് (Educational Excellence) എന്നിവരെ വുമൺ അച്ചീവേഴ്‌സ് അവാർഡ് നൽകി ആദരിക്കും.
