ബം​ഗു​ളൂ​രുവിൽ 3 ദി​വ​സം പ​ഴ​ക്ക​മു​ള്ള സ​മ്പാ​ർ വിളമ്പിയ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വ​തി ആത്മഹത്യാ ചെയ്തു. രം​ഗ​സ്വാ​മി​യു​ടെ ഭാ​ര്യ കാ​വ്യ (27) യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. 3 ദി​വ​സം മുമ്പ് ത​യ​റാ​ക്കി​യ അ​തേ സ​മ്പാ​ർ കാ​വ്യ വീ​ണ്ടും ചൂ​ടാ​ക്കി വി​ള​മ്പി​യ​തി​ന് ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ത​ർ​ക്കത്തിനി​ട​യി​ൽ രം​ഗ​സ്വാ​മി, കാ​വ്യ​യെ അ​സ​ഭ്യം പ​റ​യു​ക​യും അ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

ഇ​തേ തു​ട​ർ​ന്ന് കാ​വ്യ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കീ​ട​നാ​ശി​നി കുടിക്കുകയും ചെ​യ്തു. ഉ​ടനെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലെത്തിച്ചെങ്കി​ലും യാത്രാ ​മ​ധ്യേ മ​ര​ണം ​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. കാ​വ്യ​യു​ടെ​യും രം​ഗ​സ്വാ​മി​യു​ടെ​യും വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് 5 വ​ർ​ഷ​മാ​യി. ഇ​രു​വ​ർ​ക്ക് 4 വ​യ​സു​ള്ള ഒ​രു കു​ട്ടി​യു​ണ്ട്. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related Posts