ബിഡിജെഎസ് എൻഡിഎക്കൊപ്പമാണെന്നും എൻഡിഎയുമായി യാതൊരുവിധ അഭിപ്രായ വ്യത്യാസങ്ങളുമില്ലെന്നും ഒറ്റക്കെട്ടായാണ് പ്രവർത്തനമെന്നും സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. മുന്നണി വിടുമെന്നുള്ള അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇതിനായി പ്രമേയം പാസാക്കി എന്നൊക്കെയുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയത്ത് നടന്ന പാർട്ടി സമ്മേളനത്തിൽ എൻഡിഎ മുന്നണി വിടണമെന്നും വേണ്ടെന്നും അങ്ങനെ പല തരത്തിലുള്ള അഭിപ്രായങ്ങൾ വന്നിരുന്നു. ഇത് മുന്നണി വിടുമെന്നുള്ള പ്രമേയം പാസാക്കിയെന്ന തരത്തിൽ പ്രചരിക്കുകയായിരുന്നു എന്നും ഇത് അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ആലോചനകൾ നടന്നതായും ആരൊക്കെ മത്സരിക്കണമെന്നും ഏതൊക്കെ സീറ്റുകൾ ചോദിക്കണമെന്നുമുള്ള പ്രാരംഭ നടപടികളാണ് നടന്നതെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. മികച്ച ബജറ്റാണ് കേന്ദ്രമന്ത്രി അവതരിപ്പിച്ചതെന്നും അദ്ദേഹം പറ‍ഞ്ഞു.

Related Posts