കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചു. വിമാനത്താവളത്തില്‍ നിന്നു ഹെലികോപ്ടര്‍ മാര്‍ഗമാണ് രാഹുല്‍ഗാന്ധി കൊല്ലം ആശ്രാമം മൈതാനത്തെത്തിയത്. മഹാത്മഗാന്ധി ശ്രീനാരായണ ഗുരുദേവനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ശതാബ്ദി സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തു. രാജീവ് ഗാന്ധി കള്‍ച്ചറല്‍ സെന്ററാണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.
കൊല്ലത്തെ പരിപാടിക്കു ശേഷം രാഹുല്‍ ഗാന്ധി ഇടുക്കി കുട്ടിക്കാനത്തേക്ക് പോകും. ശനിയാഴ്ച ടെക്നോപാര്‍ക്കിലെ പരിപാടിയിലും ശിവഗിരി മഠത്തില്‍ നടക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് നാളെ പുത്തരിക്കണ്ടം മൈതാനത്തില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും.