ഇറാനെതിരായ അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 1045 ആയി. റെഡ് ക്രെസന്റ് ആണ് ഏറ്റവും പുതിയ വിവരം പുറത്തുവിട്ടത്. ഇറാനിലെ 162 നഗരങ്ങളിൽ ആക്രമണം നടന്നതായി റെഡ് ക്രെസന്റ് പറയുന്നു. ഈ നഗരങ്ങളിലെ 510 സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്.
1,039 മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടന്നതായും ആക്രമണത്തിൽ ആകെ മരിച്ചവരുടെ എണ്ണം 1045 ആണെന്നും സ്ഥിരീകരിച്ചു. ഇതിനിടെ ഇറാനെതിരെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ അറിയിച്ചു. ടെഹ്റാനിലെ ഭരണകൂടത്തെ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമസേന ശക്തമായ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ പറഞ്ഞു.