സുവർണ്ണ കർണാടക കേരള സമാജത്തിൻ്റെ 22മത് ശാഖയായ ബേഗൂർ ശാഖ സംസ്ഥാന പ്രസിഡണ്ട് എ ആർ രാജേന്ദ്രനും ബെൻങ്കിപുര പഞ്ചായത്ത് മെമ്പറും ചേർന്ന് ഉദ്ഘാടനം ചെയ്തു. സമാജത്തിൻ്റെ ബാംഗ്ലൂരിലെ പതിനാറാമത്തെ ശാഖയാണ് ബേഗൂർ ശാഖ.

ബേഗൂർ ശാഖയുടെ ചെയർപേഴ്സൺ ആയി സന്ധ്യ അനിലും കൺവീനറായി ബൈജു എം വി, വൈസ് ചെയർമാൻമാർ ആയി അരുൺ കൃഷ്ണൻ, ഷാജി മാധവൻ, ജോയിൻ കൺവീനർമാരായി പ്രവീണ അജേഷ്, അനുമോദ് സി, ഫൈനാൻസ് കൺവീനറായി തുളസീധരൻ കെ, സ്റ്റേറ്റ് കമ്മിറ്റി മെമ്പറായി പ്രമീള പ്രശാന്തിനെയും തിരഞ്ഞെടുത്തു.

ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ശശിധരൻ, സംസ്ഥാന വൈസ് പ്രസിഡണ്ട്മാരായ ബൈജു കെ ജെ, മെറ്റി ഗ്രേസ്, സംസ്ഥാന ട്രഷറർ പി സി ഫ്രാൻസിസ്, ജില്ലാ സെക്രട്ടറി മഞ്ജുനാഥ് കെ എസ് , മറ്റു ഭാരവാഹികളായ ബിജു എം കെ, മുസ്തഫ, ഐപ്പ് ചാണ്ടി, ഫൗണ്ടർ മെമ്പറായ വിജയൻ നായർ എന്നിവർ സംസാരിച്ചു.

Related Posts