ശബരിമല സ്വർണ്ണക്കേസിൽ ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ ഇഡി സോണൽ ഓഫീസിലാണ് ദേവസ്വം ബോർഡ് മുൻ കമ്മീഷണറും മുൻ പ്രസിഡന്റുമായ എൻ. വാസു ഹാജരായത്. നേരത്തെ, കേസിൽ മൂന്നാം പ്രതിയായിരുന്ന വാസുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തിരുന്നു.
കമ്മീഷണറായിരുന്ന കാലയളവിൽ ശബരിമല സന്നിധാനത്തെ സ്വർണ്ണം പൊതിഞ്ഞ കട്ടിളപ്പാളി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് വാസുവിനെയും എസ്ഐടി അറസ്റ്റ് ചെയ്തത്.
കേസിൽ കൊല്ലം വിജിലൻസ് കോടതി വാസുവിന് സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. മാർച്ച് ആദ്യം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻ. വാസുവിനും തന്ത്രിക്കും ഉൾപ്പടെ ഇഡി നോട്ടീസ് നൽകിയിരുന്നു.