യുഎഇയിലെ ആമസോൺ ഡേറ്റാ സെൻ്റർ ഇറാൻ്റെ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ട്. ആമസോണിൻ്റെ ക്ലൗഡ് യൂണിറ്റായ ആമസോൺ വെബ് സർവ്വീസസിൽ (എ ഡബ്ല്യു എസ്) അജ്ഞാതവസ്തു പതിച്ചതിനെ തുടർന്ന് തീപിടിത്തം ഉണ്ടായതായതാണെന്നാണ് വിവരം. അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കുന്നതിനിടെ വൈദ്യുതി വിച്ഛേദിച്ചു. പൂർണ്ണമായ കണക്റ്റിവിറ്റി പുനഃസ്ഥാപിക്കാൻ മണിക്കൂറുകൾ എടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
യുഎഇയിലെ മറ്റ് ഡാറ്റാ സെൻ്ററുകൾ സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ട്. ജനവാസ കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയിലേക്ക് മിസൈലുകളും ഡ്രോണുകളും ആക്രമണം നടത്തി. ആക്രമണത്തിൽ ദുബായിൽ, ഒരു പഞ്ചനക്ഷത്ര റിസോർട്ടിന് തീപിടിച്ചു. ഇതിനിടെയിൽ ആമസോൺ ഡേറ്റാ സേൻ്ററിനുനേരെയും ആക്രമണമുണ്ടായതായാണ് കരുതുന്നത്.