മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശപ്രകാരം പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷമേഖലയിലുള്ള മലയാളികൾക്കായി ഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 011-23747079, 011-23742320, +91-9310443880 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ആവശ്യക്കാർക്ക് ബന്ധപ്പെടവുന്നതാണ്.
അഡീഷണൽ റസിഡൻ്റ് കമ്മീഷണർ ഡോ. അശ്വതി ശ്രീനിവാസ്, റസിഡൻ്റ് കമ്മീഷണർ പുനീത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കൺട്രോളർ എ.എസ് ഹരികുമാർ, നോർക്ക ഡെവല്പ്പമെൻ്റ് ഓഫീസർ ജെ. ഷാജിമോൻ ലെയ്‌സൺ ഓഫീസർ രാഹുൽ കെ. ജെയ്സ്വർ എന്നിവരെ കൺട്രോൾ റൂം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചു.
സർക്കാർ നിരന്തരം വിവിധ ജി.സി.സി രാജ്യങ്ങളിലെ എംബസികളുമായി സമ്പർക്കം പുലർത്തുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുന്ന പക്ഷം പുതിയ നിർദ്ദേശങ്ങളും തീരുമാനങ്ങളും ഉടനടി അറിയിക്കുന്നതാണ്.
ഈ രാജ്യങ്ങളിലെ ഇന്ത്യൻ പൗരന്മാർക്ക് എംബസികൾ ആരംഭിച്ച ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. എംബസി ഓഫ് ഇന്ത്യ, അബുദാബി:800-46342 ടോൾ ഫ്രീ നമ്പർ,വാട്സ് ആപ്പ് : +971543090571എംബസി ഓഫ് ഇന്ത്യ, കുവൈറ്റ്: +96565501946 എംബസി ഓഫ് ഇന്ത്യ, ദോഹ, ഖത്തർ : +974-55647502എംബസി ഓഫ് ഇന്ത്യ, ബഹറിൻ: 0097339418071.