മഹാരാഷ്‌ട്രയിലെ നാഗ്പൂർ ജില്ലയിൽ കൽമേശ്വർ തെഹ്സിലിലെ റൗൾഗാവിൽ സ്ഥിതി ചെയ്യുന്ന സ്ഫോടകവസ്തു നിർമ്മാണ ഫാക്ടറിയിൽ സ്ഫോടനം. സ്ഫോടനത്തിൽ 15 പേർ മരിച്ചു. കൊല്ലപ്പെട്ടവരിൽ സ്ത്രീകളായിരുന്നു ഭൂരിഭാഗവും. വ്യാവസായിക, ഖനന ആവശ്യങ്ങൾക്കായി സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്ന ‘എസ്ബിഎൽ എനർജി ലിമിറ്റഡ്’ എന്ന കമ്പനിയുടെ ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായത്.
സ്ഫോടകവസ്തു നിർമ്മാണ കമ്പനിയിലെ നോൺ-മെറ്റാലിക് ക്രിമ്പിംഗ് പ്ലാന്റിലാണ് സ്ഫോടനം നടന്നതെന്ന് കണ്ടെത്തി. പരിക്കേറ്റവരെ ഉടനെ നാഗ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാഗ്പൂർ നഗരത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെ കൽമേശ്വർ തെഹ്‌സിലിലെ റൗൾഗാവ് ഗ്രാമത്തിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ഇന്ന് രാവിലെ 6:45 ഓടെയാണ് സംഭവം.