പാകിസ്ഥാൻ – അഫ്ഗാനിസ്ഥാൻ സംഘർഷം രൂക്ഷം. പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ അഫ്ഗാൻ അതിർത്തിയിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചെന്നാണ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാൻറെ ഭാഗത്ത് നിന്നുണ്ടായ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ‘ഓപ്പറേഷൻ ഗസ് ലിൽ ഹഖ്’ എന്ന പേരിൽ പ്രത്യാക്രമണം തുടങ്ങിയതായി പാകിസ്ഥാൻ അറിയിച്ചു.
പാകിസ്ഥാനെതിരായ തീവ്രവാദ സംഘടനകൾക്ക് താലിബാൻ അഭയം നൽകിയെന്നാണ് ആരോപണം. അതേസമയം താലിബാൻ അത് നിഷേധിച്ചിരിക്കുകയാണ്. 55 പാക് സൈനികരെ വധിച്ചതായി താലിബാനും അവകാശപ്പെട്ടു. ഇതിൽ 12 സൈനികർ കൊല്ലപ്പെട്ടതായി പാകിസ്ഥാനും സ്ഥിരീകരിച്ചു