മനുഷ്യർ പരസ്പരം സാമൂഹിക കടപ്പാടുകളോട് സഹകരിച്ചും തൻ്റെ സമ്പത്തിൻ്റെ ഒരംശം മറ്റുള്ളവർക്കായ് നീക്കിവെച്ചും ജീവിക്കുന്നതിലൂടെ സാമൂഹിക സന്തുലിതത്വം നിലനിർത്താൻ കഴിയുന്നുവെന്ന് മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ:എൻ.എ മുഹമ്മദ് പറഞ്ഞു. മറ്റുള്ളവരെ പ്രയാസങ്ങളിൽ സഹായിച്ചും സാമൂഹിക തിന്മകൾക്കെതിരെ പ്രതികരിച്ചും നാം നിലകൊള്ളുബോൾ സമൂഹങ്ങൾക്കിടയിൽ സ്നേഹവും സഹാനുഭൂതിയും വർദ്ദിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലബാർ മുസ്ലിം അസോസിയേഷൻ റംസാൻ റിലീഫ് കിറ്റ് വിതരണത്തിൻ്റെ ഉൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. പി. ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു.വിവിധ ബ്രാഞ്ചുകളിലൂടെ വിതരണം ചെയ്യപ്പെടുന്നതിനായി 2500 കിറ്റുകളാണ് തയ്യാർ ചെയ്യപ്പെട്ടിരുന്നത്. മുൻകൂട്ടി സർവ്വെ നടത്തി തീർത്തും അർഹരാണെന്ന് ബോധ്യപ്പെട്ടവർക്ക് ടോക്കൺ നൽകിയാണ് കിറ്റുകൾ നൽകുന്നത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ധാന്യങ്ങളുടെ തൂക്കത്തിലും കിറ്റുകളുടെ എണ്ണത്തിലും വർദ്ദനവ് ഉണ്ടെന്നും ആവശ്യാനുസരണം കൂടുതൽ ഇടങ്ങളിലേക്ക് കൂടി വ്യാപിച്ചിട്ടുണ്ടെന്നും ജനറൽ സെക്രട്ടറി ടി.സി.സിറാജ് അറിയിച്ചു. ട്രഷറർ കെ.എച്ച് ഫാറൂഖ്, കെ സി.അബ്ദുൽ ഖാദർ, പി.എം. അബ്ദുൽ ലത്തീഫ് ഹാജി, ശംസുദ്ധീൻ കൂടാളി, സുബൈർക്കായക്കൊടി, ബഷീർ എ ബി, ശബീർ ടി.സി, എ.കെ അബ്ദുൽ കബീർ തുടങ്ങിയവർ പ്രസംഗിച്ചു

Related Posts