ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗിന്‍റെ പിതാവ് ഖന്‍ചന്ദ്ര സിംഗ് അന്തരിച്ചു. അർബുദ ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. നോയിഡയിലെ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കരളിനു ബാധിച്ചിരിക്കുന്ന അർബുദം നാലാം സ്റ്റേജിലെത്തിയതിനെ തുടർന്ന് ഏറെ നാളായി ഖാൻചന്ദ് സിങ് ചികിത്സയിലായിരുന്നു.
ചെന്നൈയിൽ നടന്ന സിംബാബ്‌വെക്കെതിരായ മത്സരത്തിന് തൊട്ടുമുൻപ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ സന്ദർശിച്ചിരുന്നു. മരണവിവരത്തെ തുടർന്ന് ലോകകപ്പ് ടീമില്‍ അംഗമായ റിങ്കു ചെന്നൈയില്‍ നിന്ന് ഡൽഹിയിലേക്ക് യാത്ര തിരിച്ചു.