‘കേരളാ സ്റ്റോറി-2’ ചിത്രത്തിന്‍റെ യുടെ റിലീസ് തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ ഇന്ന് വിധി. ഇന്നലെ രാത്രിയിൽ അടിയന്തര വാദം കേട്ട ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ ഹര്‍ജി ഉത്തരവ് പറയാനായി മാറ്റുകയായിരുന്നു. അടിയന്തരമായി അപ്പീൽ പരി​ഗണിച്ച സാഹചര്യത്തിൽ ചിത്രത്തിന്‍റെ റിലീസ് ഇന്ന് നിശ്ചയിച്ചിരുന്നു. എന്നാൽ വിധി പറയാൻ മാറ്റിയതോടെ റിലീസ് തീയതിയും മാറ്റുകയായിരുന്നു.

ജസ്റ്റീസുമാരായ പി.വി. ബാലകൃഷ്ണന്‍, ശുശ്രുത് അരവിന്ദ് ധര്‍മ്മാധികാരി എന്നിവരുടെ ബെഞ്ച് രാത്രി പ്രത്യേക സിറ്റിംഗ് ചേര്‍ന്നായിരുന്നു അപ്പീല്‍ പരിഗണിച്ചത്. റി​​​ലീ​​​സ് ഇ​​​ന്ന് തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നി​​​ര്‍മ്മാതാ​​​ക്ക​​​ള്‍ സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​നെ സ​​​മീ​​​പി​​​ച്ച​​​തി​​​നാ​​​ലാ​​​ണ് രാ​​​ത്രി വൈ​​​കി സി​​​റ്റിം​​​ഗ് ന​​​ട​​​ത്തി​​​യ​​​ത്. എ​​​ന്നാ​​​ൽ, വി​​​ധി ചേം​​​ബ​​​റി​​​ല്‍ പ​​​റ​​​യാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ് കോ​​​ട​​​തി പി​​​രി​​​ഞ്ഞു.

Related Posts