കേരള സ്റ്റോറി-2 സിനിമയുമായി ബന്ധപ്പെട്ട ഹർജികളില്‍ വാദം വേഗത്തിൽ പൂര്‍ത്തിയാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി. കേരള സ്റ്റോറി-2 വെള്ളിയാഴ്ചയാണ് റിലീസിന് ഒരുങ്ങുന്നത്. അതിനാലാണ് ഇന്ന് രാവിലെ വാദത്തിൽ തീരുമാനമെടുക്കാനായി നിര്‍മ്മാതാക്കള്‍ കോടതിയോട് ആവശ്യപ്പെട്ടത്.
ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ ഉത്തരവുകള്‍ ഉണ്ടാവുകയാണെങ്കില്‍ അപ്പീല്‍ നല്‍കാന്‍ വേണ്ടിയാണ് നിര്‍മ്മാതാക്കളുടെ ആവശ്യം.

എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ കോടതി തയാറായില്ല. ഉച്ചയ്ക്ക് 2 മണിക്ക് വാദം കേട്ട് തീരുമാനമെടുക്കുമെന്ന് ജസ്റ്റീസ് ബിച്ചു കുര്യന്‍ അറിയിച്ചു. ഇന്നലെ ഹൈക്കോടതി സിനിമ കാണുന്നതില്‍ നിര്‍മാതാക്കള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. അതിനാല്‍ സിനിമ കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കോടതി നിര്‍ദേശ പ്രകാരം നിര്‍മ്മാതാക്കള്‍ ടീസറിന്‍റെ പരിഭാഷ സമര്‍പ്പിച്ചിട്ടുണ്ട്.

Related Posts