മലബാർ മുസ്ലിം അസോസിയേഷൻ്റെ (എം എം എ) റമദാൻ കിറ്റ് വിതരണം ഫെബ്രുവരി 28 ശനിയാഴ്ച വൈകുന്നേരം 3മണിക്ക് മൈസൂർ റോഡിലെ എംഎംഎ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. എംഎംഎ പ്രസിഡണ്ട് എൻ എ മുഹമ്മദ് കിറ്റ് വിതരണോദ്ഘാടനം നിർവ്വഹിക്കും.
കെ എച്ച് ഫാറൂഖ്, അഡ്വ.പി ഉസ്മാൻ, അഡ്വ.ശക്കീൽ അബ്ദുറഹ്മാൻ, മുഹമ്മദ് തൻവീർ, കെ സി അബ്ദുൾ ഖാദർ, പി എം അബ്ദുൾ ലത്തീഫ് ഹാജി, ശംസുദ്ധീൻ കൂടാളി, ടി പി മുനീറുദ്ധീൻ, സുബൈർ കായക്കൊടി എന്നിവർ നേതൃത്വം നൽകും.