കേരള ആർടിസിയുടെ മൈസൂരു – വടകര സൂപ്പർ ഫാസ്‌റ്റ് ബസ് അടുത്ത ആഴ്‌ച സർവീസ് തുടങ്ങും. രാവിലെ 11.30നു മൈസൂരുവിൽ നിന്നു പുറപ്പെട്ട് വൈകിട്ട് 5നു വടകരയി ലെത്തും. വടകരയിൽ നിന്നു പുലർച്ചെ 4.45നു പുറപ്പെട്ട് 10നു മൈസുരുവിലെത്തും

നാദാപുരം, കുറ്റ്യാടി, തൊട്ടിൽപാലം, വെള്ളമുണ്ട, പനമരം, നടവയൽ, ബത്തേരി, ഗുണ്ടൽപേട്ട്, നഞ്ചൻ ഗുഡ് വഴിയാണു സർവീസ്. നിലവിൽ ബെംഗളൂരുവിൽ നിന്നു മൈസൂരു വഴി വടകരയിലേക്ക് ഓരോ സൂപ്പർഫാസ്‌റ്റ്, ഡിലക്സ് സർവീസുകളാണ് ഉള്ളത്.

Related Posts