നമ്മ മെട്രോയുടെ പുതിയപാതയായ പിങ്ക് ലൈനിലെ നിർമാണ പ്രവർത്തനങ്ങൾ ബി.എം.ആർ.സി.എൽ. എം.ഡി. ജെ. രവിശങ്കറുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. 21.3 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് പിങ്ക് ലൈൻ. വരുന്ന മേയിൽ ആണ് സർവീസ് ആരംഭിക്കാൻ ലക്ഷ്യമിടുന്നത്. നിർമ്മാണത്തിന് നേതൃത്വംനൽകുന്ന എൻജിനിയർമാർ, കരാറുകാർ തുടങ്ങിയവരുമായി ചർച്ച നടത്തുകയുംചെയ്‌തു. സുരക്ഷയ്ക്ക് ഏറ്റവും പ്രാധാന്യംനൽകിയാണ് പിങ്ക് ലൈനിൻ്റെ നിർമ്മാണം പുരോഗമിക്കുന്നതെന്ന് എം.ഡി. വ്യക്തമാക്കി.

21.3 കിലോമീറ്ററിൽ തവരകരെ മുതൽ കാലേന അഗ്രഹാരം വരെയുള്ള 7.5 കിലോമീറ്ററിൽ ആകാശപാതയിലാകും സർവീസ്. ഇതിൻ്റെ നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ വിലയിരുത്തിയത്. നഗരത്തിൻ്റെ തെക്ക്-വടക്ക് മേഖലകളെ തമ്മിൽ യോജിപ്പിക്കുന്ന മെട്രോ സർവീസായിരിക്കും പിങ്ക് ലൈൻ.
പോട്ടറി ടൗൺ, കൻഡോൺമെൻ്റ്, ശിവാജിനഗർ, എം.ജി. റോഡ് തുടങ്ങിയിടങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്.

Related Posts