ലോകത്ത് എവിടെ അനീതി നടന്നാലും നീതിയുടെ പക്ഷത്ത് ഉറച്ചുനിൽക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ. ബംഗളൂരു പാലസ് ഗ്രൗണ്ട്‌സിലെ പാലസ് ശീഷ് മഹലിൽ നടന്ന റമദാൻ സംഗമത്തിൽ ‘നീതിക്ക് സാക്ഷികളാവുക’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതി സ്വന്തം വീട്ടിൽ നിന്നാണ് ആരംഭിക്കേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സ്വന്തം മക്കളോട് നീതി കാണിക്കുക എന്നത് ഒരു പിതാവിൻ്റെ പ്രധാന ബാധ്യതയാണെന്നും, മക്കളോട് കാണിക്കുന്ന അനീതിയാണ് ലോകത്തിലെ ഏറ്റവും വലിയ അനീതിയെന്നും അദ്ദേഹം പറഞ്ഞു. അധികാരം ലഭിക്കുമ്പോൾ മനുഷ്യൻ നീതിയിൽ നിന്ന് അകന്നുപോകുന്ന പ്രവണതക്കെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം ഉണർത്തി.

ആദ്യ സെഷനിൽ ജമാഅത്തെ ഇസ്‌ലാമി കേരള ബംഗളൂരു മേഖല വൈസ് പ്രസിഡണ്ട് എൻ.ഷംലി അധ്യക്ഷത വഹിച്ചു. രണ്ടാം സെഷനിൽ സിറ്റി പ്രസിഡണ്ട് ഷമീർ മുഹമ്മദ് അധ്യക്ഷനായിരുന്നു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കർണാടക പ്രസിഡണ്ട് മുഹമ്മദ് സാദ് ബെൽഗാമി പരിപാടിയിൽ പ്രസംഗിച്ചു.

വിവിധ വിഭാഗങ്ങളിലായി നടന്ന പ്രസംഗ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജൂനിയർ വിഭാഗത്തിൽ ഷഹനാസ്, സബ് ജൂനിയർ വിഭാഗത്തിൽ റസൻ റുഹി, സീനിയർ വിഭാഗത്തിൽ എമിറ ഫാത്തിമ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ക്യു.എസ്.സി പരീക്ഷയിൽ വിജയിച്ചവർക്കും സമ്മാനങ്ങൾ നൽകി.

മലബാർ മുസ്‌ലിം അസോസിയേഷൻ പ്രസിഡണ്ട് എൻ.എ.മുഹമ്മദിനെ ശിഹാബ് പൂക്കോട്ടൂർ ആദരിച്ചു.
പ്രബോധനം വാരികയുടെ മൊബൈൽ ആപ്ലിക്കേഷൻ പ്രകാശനം ചെയ്തു. എച്ച്.ഡബ്ല്യു.എ (HWA) പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്കാരവും ചടങ്ങിൽ നടന്നു.

എച്ച്.എം.എസ് (HMS) സിൽവർ ജൂബിലി ആഘോഷത്തിൻ്റെ സമാപന സെഷൻ സ്വിച്ച് ഓൺ കർമ്മം സെക്രട്ടറി ടി.കെ. സജീദ് നിർവഹിച്ചു. മേഖല നാസിം യു.പി.സിദ്ദീഖിൻ്റെ സമാപന പ്രാർത്ഥനയോടെ സംഗമം അവസാനിച്ചു. വിവിധ ഏരിയ പ്രസിഡണ്ടുമാർ, വനിതാ കൺവീനർമാർ, എസ്.ഐ.ഒ, ജി.ഐ.ഒ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Related Posts